അബുദാബി: അറേബ്യൻ ഉൾക്കടലിൽ തീപിടുത്തമുണ്ടായ എണ്ണക്കപ്പലിൽ കുടുങ്ങിയ 22 ഏഷ്യൻ നാവികരെയും സാഹസികമായി രക്ഷിച്ച് യു.എ.ഇ നാഷണൽ ഗാർഡ്. എമർജൻസി ഡിസ്ട്രസ് കോൾ ലഭിച്ചതിനെ തുടർന്ന് മിന്നൽ വേഗത്തിൽ കുതിച്ചെത്തിയ നാഷണൽ ഗാർഡിന്റെ കോസ്റ്റ് ഗാർഡ് ഗ്രൂപ്പാണ് ജീവനക്കാർ ഏവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചത്.

To advertise here,

എണ്ണക്കപ്പലിൽ തീപിടുത്തമുണ്ടായെന്ന വിവരം കപ്പൽ ജീവനക്കാർ നേരിട്ട് അറിയിച്ചതിന് തൊട്ടുപിന്നാലെ പ്രത്യേക രക്ഷാസേനയെ കപ്പലിന്റെ സ്ഥാനം കണ്ടെത്തി അടിയന്തിര സഹായം നൽകാനായി നിയോഗിക്കുകയായിരുന്നു. കപ്പലിലെ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ച സേന, അവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം തുടർന്നുള്ള നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി. രക്ഷപ്പെടുത്തിയ 22 ജീവനക്കാരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.