വശ്യവും കുലീനവുമായ പെരുമാറ്റംകൊണ്ട് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു ഡോ.അനിരുദ്ധന്റേത്. 1965-ല്‍ പിതാവ് പി.വി. സാമിയെ പരിചയപ്പെടാന്‍ കോഴിക്കോട്ടുവന്നപ്പോഴാണ് ആദ്യം അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്നുമുതല്‍ കുടുംബസുഹൃത്തുക്കളായി. അദ്ദേഹം കോഴിക്കോട്ടു വരുമ്പോള്‍ വീട്ടില്‍ വരാതെ പോകാറില്ല. അത്രയും അടുപ്പമുണ്ടായിരുന്നു. ഒരിക്കല്‍ എന്നെ ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.

To advertise here,

ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി അദ്ദേഹം അടുത്തബന്ധം പുലര്‍ത്തി. ബിസിനസ്സിനോടൊപ്പം പൊതുപ്രവര്‍ത്തനരംഗത്തും സജീവമാകുന്നവര്‍ക്ക് മാതൃകയാക്കാവുന്ന മഹാവ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.