
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭൻ. ലാലിന്റെ അമ്മയും തന്റെ അമ്മയും തമ്മിലുള്ള ഓർമകളാണ് അനന്തപത്മനാഭൻ പങ്കുവെച്ചത്. അവസാനമായി ഇരുവരും കണ്ടപ്പോൾ എടുത്ത ചിത്രങ്ങളും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
1979 ലാണ് അമ്മ ആദ്യം കാണുന്നത്. ജഗതിയിലെ ഉണ്ണി വല്യച്ഛന്റെ വീട്ടിൽ വച്ച്. സിനിമയ്ക്കു മുന്നേയുള്ള ഗാഢ സ്നേഹം. അവർ തമ്മിൽ അര നൂറ്റാണ്ടിന്റെ സൗഹൃദം. ലാലേട്ടനെ പിന്നെയാണ് അറിയുന്നത്. കഴിഞ്ഞ മേയിൽ ശാന്ത ആന്റിയെ കണ്ടപ്പോൾ എടുത്ത ചിത്രം. അമ്മയുടെ കൈ വിടാതെ പിടിച്ചിരുന്നു. ഇറങ്ങുന്നു എന്നു പറഞ്ഞപ്പോൾ വിഷമമായി, കരഞ്ഞു. മനസ്സിൽ നിന്നും മായാത്തവർക്ക് വിടപറയലുകൾ വേണ്ടല്ലോ.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണം. ബുധനാഴ്ചയാണ് സംസ്കാരം.
Content Highlights: Anantha Padmanabhan shares touching memories and photos of Mohanlal`s mother, Santhakumari, during her final days.
Published: 30 Dec 2025, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented