ഹൃദയാഘാതത്തെ തുടര്ന്ന് ശനിയാഴ്ച രാവിലെയാണ് ഭാഗ്യരാജ് അന്തരിച്ചത്

അന്തരിച്ച തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, ശ്രദ്ധേയനായ കലാകാരനായിരുന്നു ഭാഗ്യരാജെന്ന് പിണറായി വിജയൻ പറഞ്ഞു. തമിഴ് പ്രേക്ഷകർക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ഭാഗ്യരാജിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. പ്രശസ്ത നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്. വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെ തമിഴ് സിനിമയെ ജനകീയമാക്കിയ ഒരു അതുല്യ പ്രതിഭയെയാണ് ഭാഗ്യരാജിന്റെ വിയോഗത്തിലൂടെ സിനിമ ലോകത്തിന് നഷ്ടമായത്.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രശസ്ത സംവിധായകനും ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ കലാകാരനായിരുന്നു അദ്ദേഹം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥകളിലൂടെയും സ്വാഭാവികമായ നർമ്മത്തിലൂടെയും കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സിനിമയ്ക്ക് പുറമേ സാഹിത്യത്തിലും കഴിവ് തെളിയിച്ച അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. തമിഴ് പ്രേക്ഷകർക്ക് മാത്രമല്ല, മികച്ച സിനിമകളിലൂടെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട കലാകാരനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വിയോഗം സിനിമാലോകത്തിനും സാംസ്‌കാരിക മേഖലയ്ക്കും നികത്താനാവാത്ത നഷ്ടമാണ്. ഭാഗ്യരാജിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.
Content Highlights: Leader of the Opposition in Kerala Assembly Pinarayi Vijayan expressed deep grief over the passing of legendary Tamil actor, director, and screenwriter K. Bhagyaraj, who passed away in Chennai due to a heart attack. He remembered him as an exceptional talent who touched the hearts of both Tamil and Malayali audiences.
Published: 27 Jun 2026, 12:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented