
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. തിരുവനന്തപുരത്തെ കോളേജ് പഠനകാലത്ത് അമ്മ പ്രകടിപ്പിച്ച സ്നേഹം ഓർത്തെടുത്തുകൊണ്ട് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു.
'അവർ എന്റെ ജ്യേഷ്ഠസഹോദരി കൂടിയായിരുന്നു. തിരുവനന്തപുരത്തെ കോളജ് പഠനകാലത്ത് അവർ എനിക്ക് നൽകിയ സ്നേഹവും കരുതലും മറക്കാനാവില്ല. ലോകത്തിന് ഒരു അതുല്യകലാകാരനെ അവർ സമ്മാനിച്ചു. അതിലേറെ, നല്ലൊരു മനുഷ്യനെക്കൂടി അവർ വളർത്തിയെടുത്തു. അമ്മയുടെ സ്നേഹം ലാലിന്റെ ഓരോ ചുവടുവെപ്പിലും പ്രതിധ്വനിക്കും. ഈ വലിയ ദുഃഖത്തിൽ ലാലിനൊപ്പം നിൽക്കുന്നു', അദ്ദേഹം കുറിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണം. ബുധനാഴ്ചയാണ് സംസ്കാരം.
Content Highlights: Director B. Unnikrishnan shares heartfelt condolences on the passing of actor Mohanlal`s mother, remembering her love and care during his college days.
Published: 30 Dec 2025, 05:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented