ഹൂസ്റ്റണ്‍: ലവ് ടു ഷെയര്‍ ഫൗണ്ടേഷന്‍ അമേരിക്കയുടെ ആഭിമുഖ്യത്തില്‍, എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തി വരുന്ന ഫ്രീഹെല്‍ത്ത് ഫെയര്‍ പതിമൂന്നാം വര്‍ഷമായ ഇത്തവണയും 2025 സെപ്റ്റംബര്‍ 13 ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഡോ.ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍ / ന്യൂ ലൈഫ് പ്ലാസയില്‍ വെച്ച് (3945, CR 58 , മാന്‍വെല്‍, ടെക്‌സാസ് - 77578 ) പ്രമുഖ ആശുപത്രികളുടെയും ഫാര്‍മസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.
മെഡിക്കല്‍ പരിശോധനയില്‍ മാമ്മോഗ്രാം ഇകെജി, അള്‍ട്രാസൗണ്ട്, ബോഡി മാസ്സ് ഇന്‍ഡക്‌സ്, ബിപി, ബ്ലഡ് ഗ്ലൂക്കോസ്, തൈറോയ്ഡ്, അള്‍ട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലര്‍, ലങ് ഫങ്ങ്ഷന്‍ ടെസ്റ്റ്, കാഴ്ച, കേള്‍വി തുടങ്ങി 20 ലേറെ ഇനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ് ആദ്യമെത്തുന്ന 120 പേര്‍ക്ക് സൗജന്യ ഫ്‌ലൂഷോട് നല്‍കുന്നതാണ്. രജിസ്‌ട്രേഷന്‍, പൂര്‍ണ സമ്മത പത്രം പൂരിപ്പിക്കല്‍ എന്നിവയും ആവശ്യത്തിന് ഉണ്ടായിരിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 281 402 6585 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. മാമ്മോഗ്രാമിന് മുന്‍കൂട്ടി 2814126606 നമ്പറില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: free medical camp
Published: 28 Aug 2025, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented