ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെയും ഫോമ ടെക്സോമ റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ദേശീയ കാർഡ് ഗെയിം ടൂർണമെന്റിൽ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന മലയാളി കാർഡ് ഗെയിം ആരാധകരുടെ വൻ ജനപങ്കാളിത്തം. നവംബർ 14 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ഇന്റർനാഷണൽ 56, 28, റമ്മി തുടങ്ങിയ ഇനങ്ങളിൽ നടത്തപ്പെട്ട മത്സരങ്ങളിൽ നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. റമ്മി കാർഡ് ഗെയിമിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി സാബു വട്ടമറ്റം ചാമ്പ്യനായി. 28 ഗെയിമിൽ എബ്രഹാം എബ്രഹാം, വർഗീസ് എബ്രഹാം, റോയി ആന്റണി എന്നിവർ അവസാന റൗണ്ടിൽ വിജയിച്ചു. മനോജ് ഓലിക്കൽ, തോമസ് അഗസ്റ്റിൻ, പോൾ മാണി എന്നിവർ 56 ഗെയിമിൽ വിജയികളായി. 56 ടൂർണമെന്റ് വിജയികൾക്ക് 2001 ഡോളറിന്റെ ഒന്നാം സമ്മാനവും ഡിഎംഎ നൽകുന്ന എവർട്രോളിങ് ട്രോഫിയും, 28 വിജയികൾക്ക് ഒന്നാം സമ്മാനമായി 1001 ഡോളറും എവർറോളിങ് ട്രോഫിയും റമ്മി വിജയികൾക്ക് 1001 ഡോളറിന്റെ ഒന്നാം സമ്മാനവും നൽകി. എല്ലാ മത്സരങ്ങൾക്കും രണ്ടും മൂന്നും നാലും വിജയികൾക്ക് ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ബിനോ കല്ലുങ്കലും ഷിബു ജെയിംസും ചേർന്ന് കോർഡിനേറ്റ് ചെയ്ത ഗെയിമിന് ജൂഡി ജോസ്, ഷെല്ലി തോമസ്, ബിജു ലോസൺ, മധു ജോസഫ്, സൈജു അത്തിക്കളം, ഡക്സ്റ്റർ ഫെരേര, ശ്രീനാഥ് ജി. തുടങ്ങിയവർ നേതൃത്വമേകി.

To advertise here,