
മനാമ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഒഐസിസി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ അൽ ഹിലാൽ മനാമ സെൻട്രൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ്. നിർദ്ധനരായ രോഗികളോട് ഉമ്മൻ ചാണ്ടി കാണിച്ച കാരുണ്യത്തിന്റെയും കരുതലിന്റെയും ഓർമ്മ പുതുക്കലായാണ് അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഒഐസിസി ഭാരവാഹികൾ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി വിവിധ രക്തപരിശോധനകളും വിദഗ്ദ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ലഭ്യമായിരിക്കും. കൂടാതെ, ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഡോക്ടർമാർ നയിക്കുന്ന ബോധവൽക്കരണ ക്ലാസും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ, സെക്രട്ടറി ശോഭ സജി, ക്യാമ്പ് കോർഡിനേറ്റർ റോബിൻ ജോർജ് എന്നിവർ അറിയിച്ചു.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും 36270537, 39497263, 39038609 നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Published: 16 Jul 2026, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented