ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയന്‍ മലയാളികള്‍ ക്കിടയിലെ ചലച്ചിത്രമേഖല ലക്ഷ്യമിടുന്ന കലാസ്‌നേഹികളെ പരിശീലിപ്പിക്കുന്നതിനും നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ഹിറ്റ് മേക്കര്‍ സംവിധായകന്‍ വൈശാഖ് നേതൃത്വം കൊടുക്കുന്ന സമ്പൂര്‍ണ ചലച്ചിത്ര പരിശീലന കളരി ''ഫസ്റ്റ് ഫ്രെയിം'' നവംബര്‍ 30 ന് ഗോള്‍ഡ് കോസ്റ്റില്‍ നടക്കും. അഭിനയവും സംവിധാനവും ഉള്‍പ്പെടെയുള്ള മേഖലകളിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് അവസരങ്ങളിലേക്ക് വാതില്‍ തുറക്കുന്നതിനമാണ് 'ഫസ്റ്റ് ഫ്രെയിം' ലക്ഷ്യം വക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി +61 493919471 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. രണ്ട് മുതല്‍ 7 മണി വരെയാണ് ക്യാമ്പ് നടക്കുക. ഗോള്‍ഡ് കോസ്റ്റ് നൈറ്റ്‌സ് ആണ് ആദ്യ ക്യാമ്പിന്റെ സംഘടകര്‍.
Content Highlights: first frame movie camp
Published: 17 Nov 2025, 12:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented