കൂത്തുപറമ്പ്: കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു. കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി. ഗോവിന്ദൻ സ്മാരക എൻഡോവ്മെന്റ് വിതരണവും പഠനക്യാമ്പും നടന്നു. സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി. അശോകൻ അധ്യക്ഷത വഹിച്ചു. ടി. പവിത്രൻ, ടി. ശശി, കെ. വസന്ത എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. ധനഞ്ജയനും സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി. ചന്ദ്രബാബുവും ക്ലാസ് എടുത്തു. യൂണിയൻ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയികളായ അനുമോദിച്ചു.

To advertise here,