വാഷിങ്ടണ്‍ ഡിസി: മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സ് മെയ് 24 ന് നടത്തുന്ന നോര്‍ത്ത് അമേരിക്കന്‍ ക്യാപിറ്റല്‍ സോക്കര്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.

To advertise here,

അമേരിക്കയിലും കാനഡയില്‍ നിന്നുമുള്ള പ്രമുഖ ടീമുകളായ ഡൈമെന്‍ഡ് എഫ്‌സി കാനഡ, മല്ലുമിനാറ്റി ന്യൂജേഴ്സി, ന്യൂയോര്‍ക്ക് ഐലന്‍ഡേഴ്സ്, ബാള്‍ട്ടിമോര്‍ ഖി ലാഡീസ്, വാഷിങ്ടണ്‍ ഖലാസീസ്, സെന്റ് ജൂഡ് വിര്‍ജീനിയ, റെയ്‌ലി വാരിയേഴ്സ്, ഷാര്‍ലറ്റ് മിന്നല്‍സ്, അര്‍ബന്‍ ടസ്‌കേഴ്സ്, മെരിലാന്‍ഡ് സ്ട്രൈക്കേഴ്സ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കുന്നു.

ഫൊക്കാന ജോയിന്റ് സെക്രട്ടറി വിപിന്‍ രാജ് മെരിലാന്‍ഡില്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഫോമാ ഫൊക്കാന സംഘടനകളുടെ പ്രതിനിധികള്‍, കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി, കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കുന്നു.