ഹൂസ്റ്റണ്‍: സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകര്‍ഷിച്ച അന്താരാഷ്ട്ര വടംവലി സീസണ്‍ 4 ന്റെ വന്‍ വിജയത്തിന് ശേഷം ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് (TISAC) ''മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റ് 2025'' സംഘടിപ്പിച്ചു.

To advertise here,

നവംബര്‍ 15 ന് ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് ഹാളില്‍ വച്ചാണ് മത്സരങ്ങള്‍ നടന്നത്. ഈ മത്സരത്തില്‍ കാരംസ്, ചെസ്, 28 കാര്‍ഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളില്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കു വേണ്ടി നിരവധി മത്സരങ്ങള്‍ നടന്നു.

വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും വ്യക്തിഗത ട്രോഫികളും നല്‍കി. ജഡ്ജ് ജൂലി മാത്യു തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ടൂര്‍ണമെന്റില്‍ സംബന്ധിച്ചു

ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഡാനി രാജു, സിബു ടോം, പീറ്റര്‍ വാലിമറ്റത്തില്‍, ഫിലിപ്പ് ചോരത്ത്, റെനി ഇണ്ടികുഴി,മാത്യു ചിറപ്പുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന മത്സരങ്ങളാണ് നടന്നത്.

കായികം, പഠനം, വിനോദം എന്നിവയ്ക്ക് പ്രചോദനം നല്‍കുന്ന വിവിധ പരിപാടികളില്‍ കൂടി ടിസാകിന്റെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയാകര്‍ക്ഷിച്ചു വരുന്നു.എല്ലാ പരിപാടികളിലും വന്‍ ജനപങ്കാളിത്തമാണ്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനും കളിക്കാനും തിളങ്ങാനുമുള്ള വിവിധ അവസരങ്ങളാണ് ടിസാക് ഒരുക്കികൊണ്ടിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി