വാഷിങ്ടൺ ഡി.സി: മെയ് 23 ന് സോക്കർ ഇതിഹാസം ഐ.എം. വിജയൻ ക്യാപിറ്റൽ കപ്പ് സോക്കർ കിക്ക് ഓഫ് ചെയ്യുന്നു. ഇദംപ്രഥമമായി നോർത്ത് അമേരിക്കയിലെ ഒരു സോക്കർ ടൂർണമെന്റിൽ ഇന്ത്യൻ സോക്കർ ഇതിഹാസം ഐ.എം. വിജയൻ അതിഥിയായി എത്തുന്നു.
ക്യാപിറ്റൽ സിറ്റിയായ വാഷിങ്ടൺ ഡിസിയിലെ പ്രമുഖ സ്‌പോർട്‌സ് ക്ലബ്ബായ മേരിലാൻഡ് സ്‌ട്രൈക്കേഴ്‌സ് നടത്തുന്ന മൂന്നാമത് നോർത്ത് അമേരിക്കൻ സോക്കർ ടൂർണമെന്റ് മെമ്മോറിയൽ വീക്കെൻഡായ മെയ് 23-ന് ഐ.എം വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
അമേരിക്കയിലും കാനഡയിൽനിന്നുമായി ഒരു ഡസനിലധികം മലയാളി സോക്കർ ടീമുകളാണിത്തവണ ക്യാപിറ്റൽ കപ്പിനായി മാറ്റുരയ്ക്കുന്നത്. മെരിലാന്റിലെ ഫ്രഡറിക്ക് കൗണ്ടി ഒഥല്ലോ റീജിയണൽ പാർക്കിലെ ടർഫ് ഫീൽഡിൽ നടക്കുന്ന മത്സരം നടത്താനായി വൻ ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ഐ.എം വിജയനോടൊപ്പം വിശിഷ്ടാതിഥികളായി നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃനിരയിലെ പ്രമുഖരും പങ്കെടുക്കുന്നു. ടൂർണമെന്റ് നടത്തിപ്പിനായി സൈകേഷ് പദ്മനാഭൻ, ജെഫി ജോർജ്ജ്, മനു സെബാസ്റ്റ്യൻ, സോം സുന്ദർ, നൈജു അഗസ്റ്റിൻ, ടെനി സെബാസ്റ്റ്യൻ, അനിൽ ലാൽ, ബിജേഷ് തോമസ്, ദിലീപ് പിള്ള, ബോസ്‌കി ജോസഫ്, റോയ് റാഫേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സംഘാടക കമ്മിറ്റികൾ നിലവിൽ വന്നു.
ക്ലബ് ഭാരവാഹികളായ നോബിൾ ജോസഫ്, നബീൽ വളപ്പിൽ, റെജി തോമസ് എന്നിവർ വിവരങ്ങൾ പങ്കുവെച്ചു.
Content Highlights: IM Vijayan to Kick Off Capital Cup Soccer Tournament in Washington DC
Published: 13 Mar 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented