ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി 'ഫാൾ ഇൻ മലയാലവ്' സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ് ഡേറ്റിങ് സംഗമം 2026 ഒക്ടോബർ 17 ശനിയാഴ്ച ടെക്സസിലെ ഹൂസ്റ്റണിൽ നടക്കും.
വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളിൽ പെട്ട 24-നും 38-നും ഇടയിൽ പ്രായമുള്ള ഉദ്യോഗസ്ഥരായ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിൽനിന്നുള്ള പങ്കാളികൾ ഇതിൽ പങ്കെടുക്കും.
എഫ്.ഐ.എമ്മിന്റെ ശാസ്ത്രീയവും സുതാര്യവുമായ മാച്ച് മേക്കിങ് രീതിയിലൂടെ, ഓരോ പങ്കാളിക്കും അനുയോജ്യരായ 10 മുതൽ 20 വരെ വ്യക്തികളുമായി നേരിട്ട് സംസാരിക്കാനും സൗഹൃദം പങ്കുവെക്കാനും അവസരമുണ്ടാകും. വൺ-ഓൺ-വൺ സംഭാഷണങ്ങൾക്ക് പുറമേ, പങ്കാളികൾക്കായി വിവിധ ഗെയിമുകൾ, ഇന്ററാക്ടീവ് പ്രോഗ്രാമുകൾ, ലൈവ് എന്റർടൈൻമെന്റ്, അത്താഴ വിരുന്ന് എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഗമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി പേർ ഇതിനോടകം വിവാഹിതരായതായി സംഘാടകർ അറിയിച്ചു. മുൻവർഷങ്ങളേക്കാൾ വലിയ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.fallinmalayalove.com വെബ്‌സൈറ്റു വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന് ശേഷം, ഇവന്റിന് മുന്നോടിയായി തന്നെ എത്ര മാച്ചുകൾ ലഭ്യമാണെന്ന വിവരം സംഘാടകർ പങ്കാളികളെ നേരിട്ട് അറിയിക്കും.
Content Highlights: 4th annual Fall in MalayaLove (FIM) singles speed dating event takes place on October 17, 2026, in Houston, Texas., Targeted at Christian working youth aged 24 to 38 from the USA and Canada., Features scientific matchmaking, 10-20 one-on-one conversations, interactive games, live entertainment, and dinner., Free registration is available online via the official website.
Published: 01 Oct 2026, 09:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented