ബ്രിസ്ബേന്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ വാര്‍ഷികാഘോഷ വേദി കയ്യടക്കി ഇടവകയിലെ മുത്തശ്ശമാരും മുത്തശ്ശിമാരും. ഇടവകയിലെ ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷ വേദിയിലാണ് രണ്ടു ക്രിസ്ത്യന്‍ പാട്ടുകളുമായി പതിനേഴു പേരടങ്ങിയ സംഘം തിളങ്ങിയത്.

To advertise here,

നാട്ടില്‍ നിന്നും മക്കളുടെയും പേരക്കുട്ടികളുടെയും ഒപ്പം സമയം ചെലവിടാന്‍ എത്തിയ ഇവരില്‍ പലരും ആദ്യമായാണ് ഒരു പൊതുവേദിയില്‍ പരിപാടി അവതരിക്കുന്നത്.

വാര്‍ഷിക ആഘോഷത്തില്‍ മുഖ്യഅതിഥിയായി പങ്കെടുത്ത ക്വീന്‍സ്ലാന്‍ഡ് പാര്‍ലമെന്റിലെ സ്‌ട്രെട്ടന്‍ വാര്‍ഡ് പ്രതിനിധി ജെയിംസ് മാര്‍ട്ടിന്‍ എംപി ഫേസ്ബുക്കില്‍ ഇവരോടപ്പമുള്ള ഫോട്ടോ പങ്കുവെച്ചു. ഇടവകാംഗം ഷിബു പോള്‍ തുരുത്തിയില്‍ ആണ് ഇവരെ ഏകോപിപ്പിച്ച് ഈ വ്യത്യസ്ത ഉദ്യമത്തിന് ചുക്കാന്‍ പിടിച്ചത്.

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍