കോതമംഗലം: 'ഇടം' പ്രവാസി കൂട്ടായ്മയുടെ 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോതമംഗലം നള ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയുടെ പാനൽ പ്രഖ്യാപിച്ചത്.
സംഘടനയുടെ പുതിയ പ്രസിഡന്റായി ഷൗക്കത്ത് അലിയെയും സെക്രട്ടറിയായി അൻഷാദ് മൂക്കടയിലിനെയും ട്രഷററായി അഖിലേഷ് മാത്യുവിനെയും യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. മുഹ്സിൻ മുഹമ്മദ്, യൂനുസ് ഹുസൈൻ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. സഫർ പൈമറ്റം, റഷീദ് പരീക്കുട്ടി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ഷിഹാബ് അബൂബക്കറിനെ ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു.
കൂടാതെ സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോർഡിനേറ്റർമാരെയും യോഗത്തിൽ ചുമതലപ്പെടുത്തി. സോഷ്യൽ മീഡിയ കോർഡിനേറ്ററായി ഷാജഹാൻ മെഴുക്കാട്ടിലിനെയും, പ്രോഗ്രാം കോർഡിനേറ്ററായി അജിൽസ് ഒ. ജമാലിനെയും, ചിട്ടി കോർഡിനേറ്ററായി അഖിലേഷ് മാത്യുവിനെയുമാണ് തിരഞ്ഞെടുത്തത്. പുതിയ നേതൃത്വത്തിന് കീഴിൽ പ്രവാസി കൂട്ടായ്മയുടെ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

To advertise here,