ജിദ്ദ/മണിപ്പാൽ: അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മലയാളി വിദ്യാർഥികൾ. ഇംഗ്ലണ്ടിലെ ബക്കിൻഹാംഷെയറിൽ വച്ചു നടന്ന 'യുഎഎസ് ചലഞ്ച് 2026' (UAS Challenge 2026) എന്ന ഡ്രോൺ നിർമ്മാണ പറത്തൽ മത്സരത്തിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) മലയാളി വിദ്യാർത്ഥികളുടെ 'പ്രൊജക്റ്റ് ഡ്രോണെയ്ഡ്' (Project DronAid) പുരസ്‌കാരം നേടി. ലോകത്തെ 54 ലധികം സർവകലാശാലകളിൽനിന്നുള്ള മത്സരാർഥികളെ പിന്നിലാക്കിയാണ് എംഐടി മണിപ്പാൽ സംഘം തങ്ങളുടെ കഴിവ് തെളിയിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ ആറാംസ്ഥാനവും കരസ്ഥമാക്കിയ ടീം 'മീഡിയ ആൻഡ് എൻഗേജ്മെന്റ് അവാർഡ്' (Media and Engagement Award) എന്ന പ്രത്യേക പുരസ്കാരവും സ്വന്തമാക്കി. കെവിൻ സിബി, ശ്രേയസ് എസ്. കുമാർ, ദേവിക രാജീവ്, ഹർഷ് പൈ, യുവരാജ് സിംഗ്, വേദാന്ത കൃഷ്ണ, സൗരജിത് സാഹ, സാഹിൽ സിൻഹ എന്നിവരടങ്ങുന്ന എട്ട് അംഗ ടീമാണ് ഈ നേട്ടത്തിന് പിന്നിൽ. ഈവർഷം ഇന്ത്യയിൽനിന്ന് ഒരു അവാർഡ് നേടുന്ന ഏക ടീമെന്ന ബഹുമതിയും 'പ്രൊജക്റ്റ് ഡ്രോണെയ്ഡി'ന് സ്വന്തമായി. സ്വന്തം നാടിന്റെ പേര് അന്താരാഷ്ട്ര വേദിയിൽ ഉയർത്തിയ വിദ്യാർഥികളെ കർണാടക സർക്കാരും മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധികൃതരും അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭാവി സാങ്കേതിക വിദഗ്ധർക്ക് മാതൃകയാണ് ഈ നേട്ടമെന്ന് അവർ പറഞ്ഞു. പ്രോജക്ട് ലീഡായ കെവിൻ സിബി ജിദ്ദ ഒഐസിസി ജിദ്ദ തൃശൂർ ജില്ലാ കമ്മറ്റി വൈ. പ്രസിഡന്റ് സിബി പെരിഞ്ഞനത്തിന്റെ മകനാണ് എന്നത് ജിദ്ദ പ്രവാസികൾക്കും അഭിമാനകരമാണ്.
Published: 04 Sept 2026, 12:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented