മസ്കറ്റ്: ഒമാനിലെ പ്രവാസി മലയാളികൾക്ക് നോർക്ക ഐഡി രജിസ്ട്രേഷൻ കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) നോർക്ക ഐഡി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

To advertise here,

സെപ്റ്റംബർ 5 ശനിയാഴ്ച വാദി കബീർ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ വൈകിട്ട് 3 മുതൽ 7 വരെയാണ് ക്യാമ്പ് നടക്കുക. റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ രജിസ്ട്രേഷൻ നടപടികൾക്ക് ആവശ്യമായ സഹായം ക്യാമ്പിൽ ലഭ്യമാക്കും.

നോർക്ക ഐഡിക്ക് അപേക്ഷിക്കാൻ എത്തുന്നവർ പാസ്‌പോർട്ടിന്റെ മുൻപേജ്, റെസിഡന്റ് കാർഡ്, സമീപകാല ഫോട്ടോ, ഒപ്പ്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ കരുതണം.

ഒമാനിലെ പ്രവാസി മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നതിനായി നോർക്ക ഐഡി രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റൂവി മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ക്യാമ്പ്: സെപ്റ്റംബർ 5, ശനി | സമയം: വൈകിട്ട് 3 മുതൽ 7 വരെ | വേദി: നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, വാദി കബീർ