പുണെ : നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 11 മുതൽ 20 വരെ നടക്കും. ദിവസേന രാവിലെ എട്ടുമുതൽ 9.30 വരെ ലളിതാ സഹസ്ര നാമാർച്ചനയും . വൈകീട്ട് 7.30 ന് ഭഗവതി സേവയും ഉണ്ടാകും. . 20ന് രാവിലെ 5.30ന് നിറമാല, ആറിന് മഹാഗണപതി ഹോമം, ഏഴിന് ദേവി പൂജ, എട്ടിന് വിളക്ക് പൂജ, എന്നിവ നടക്കും .തുടർന്ന് 9 .30 മുതൽ വിദ്യാരംഭത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം പ്രസിഡന്റ് സി.പി. ശശിധരൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8956163105 ,9423211877 എന്നി നമ്പറുകളിൽ ബന്ധപ്പെടാം
ഇന്ദ്രായണീ നഗർ ആറ്റുകാൽ ദേവി ക്ഷേത്രം
ഭോസരി ഇന്ദ്രായണീ നഗർ ആറ്റുകാൽ ദേവി ക്ഷേത്രത്തിലേ നവരാത്രി മഹോത്സവം ഞായറാഴ്ച രാവിലെ 5.30ന് നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും . വൈകീട്ട് വേദമന്ത്ര താന്ത്രിക വിധി പ്രകാരം ക്ഷേത്രം തന്ത്രി രാജാറാം കൃഷ്ണൻ പോറ്റി ദേവിയെ കുടിയിരുത്തും തുടർന്ന് നവരാത്രി മഹോത്സവത്തിന്റെ ഔദ്യോഗികമായ ഭദ്രദീപ പ്രകാശനം ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ ചേർന്നു നിർവഹിക്കും.
തുടർന്നുള്ള നവരാത്രി ദിനങ്ങളിൽ എല്ലാദിവസവും ശ്രീമദ് ദേവീ ഭാഗവത പാരായണം, ത്രികാലപൂജ, അന്നദാനം, വിശേഷാൽ നവരാത്രി പൂജ ,പട്ട് സാരി സമർപ്പണം, ഉടയാട സമർപ്പണം, എന്നിവയും ഉണ്ടാക്കും.
മഹാനവമി ദിവസം, പൂജവെപ്പും,വിജയദശമി ദിവസം വിദ്യാരംഭവും, നവരാത്രി മഹോത്സവത്തിന്റെ സമാപന ദിനം വൈകീട്ട് വിശേഷാൽ ഭഗവതിസേവ, കുമാരി പൂജ, അഷ്ടലക്ഷ്മീ പൂജ ,പുഷ്പാഭിഷേകം ,
മഹാപ്രസാദം' എന്നിവയും ഉണ്ടാകും. നവരാത്രി ദിവസങ്ങളിൽ പൂജകളോ, അന്നദാനങ്ങളോ, വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രവുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് എസ് . ബി . പിള്ള അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് 7755984899,9921054984
Published: 10 Oct 2026, 12:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented