കണ്ണൂർ: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും അഴിമതിയും ചട്ടലംഘനങ്ങളും കണ്ടെത്താനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ 10 മാസത്തിനിടെ നടത്തിയത് 248 മിന്നൽ പരിശോധനകൾ. 980-ഓളം രേഖകളും പിടിച്ചെടുത്തു. സർക്കാർ ഓഫീസുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ അഴിമതിയോ ക്രമക്കേടോ നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിക്കുമ്പോൾ, മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ വിജിലൻസ് നടത്തുന്ന പരിശോധനയാണ് മിന്നൽപരിശോധന.
സാമ്പത്തിക ക്രമക്കേടുകൾ, ഉദ്യോഗസ്ഥവീഴ്ച, അനാവശ്യമായി ഫയലുകൾ വൈകിപ്പിക്കൽ, ഏജന്റുമാരുടെ ഇടപെടൽ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. വലിയ ആസൂത്രണത്തോടെ നടത്തുന്ന മിന്നൽപരിശോധനകളെ പൊളിക്കാൻ വിജിലൻസിനുള്ളിൽനിന്നുതന്നെ വിവരം ചോർത്തുന്നുണ്ടെന്ന ആരോപണവുമുണ്ട്. വിജിലൻസ് തയ്യാറാക്കിയ അഴിമതിനിരീക്ഷണ പട്ടികയിൽ വിവിധ വകുപ്പുകളിലെ 1,300-ഓളം ഉദ്യോഗസ്ഥരുണ്ട്. മുൻകാലങ്ങളിൽ കൈക്കൂലി, അഴിമതി േകസുകളിൽ വിജിലൻസ് പിടിയിലായിട്ടും വിവിധ കാരണങ്ങളാൽ ശിക്ഷിക്കപ്പെടാതെ പോകുകയും പിന്നീട് സർവീസിൽ തിരിച്ചെത്തുകയും ചെയ്തവർ 325 പേരുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. പോലീസിൽ അന്വേഷണത്തിലുള്ള കേസുകളിൽപോലും ശരിയായ ദിശയിൽ നടക്കുന്നില്ലെന്ന ആരോപണമുള്ള കേസുകളെക്കുറിച്ചും വിജിലൻസ് മിന്നൽപരിശോധന നടത്താറുണ്ട്.
മിന്നൽപരിശോധന
സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി, കൈക്കൂലി, അനധികൃത സ്വത്തുസമ്പാദനം, ഫണ്ട് ദുർവിനിയോഗം എന്നിവയെക്കുറിച്ച് വിജിലൻസിന് ലഭിക്കുന്ന വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മിന്നൽപരിശോധന നടത്തുന്നത്. ക്രമക്കേടുകൾ വ്യക്തമായാൽ, കേസെടുക്കുകയോ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യുന്നതാണ് തുടർനടപടി. വിജിലൻസിന് ലഭിക്കുന്ന പരാതികളിൽ മൂന്നുമാസത്തിനകം പ്രാഥമികാന്വേഷണവും ആറുമാസത്തിനകം കേസന്വേഷണവും പൂർത്തിയാക്കണം.
Content Highlights: Kerala Vigilance conducted 248 surprise raids over 10 months., Around 980 documents seized during the inspections., Major issues found include financial irregularities and delayed files., 1,300 officials are on the vigilance corruption monitoring list, including 325 previously accused staff.
Published: 09 Oct 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented