കൊച്ചി : ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശാസ്ത്രീയവും സമഗ്രവുമാക്കുന്നതിന് കേരള പോലീസ് ഉദ്യോഗസ്ഥർക്കായി അമൃത ആശുപത്രിയിൽ നടന്ന ഓപ്പറേഷൻ തൂഫാൻ പരിശീലന പരിപാടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി, കേരള സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായി.

To advertise here,

ഇത് ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളും 35 ഓളം സ്വകാര്യ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കുന്നു.

തൂഫാൻ പ്രവർത്തനം ഏകോപിപ്പിക്കാൻ അമൃത ടെക്‌നോളജീസ് വികസിപ്പിച്ച തൂഫാൻ വൺ സോഫ്റ്റ്‌വേർ, സ്‌കൂൾ തലത്തിൽ ലഹരിക്കെതിരേയുള്ള പരാതികൾ പോലീസിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനുള്ള അമൃത വിശ്വ വിദ്യാപീഠവുമായി സഹകരിച്ചുള്ള 'കുട്ടിപ്പെട്ടി', 'പോലീസ് ബ്രോ', വനവാസി സമൂഹത്തെ ലഹരിമുക്തരാക്കുന്നതിനായി അമൃത ആശുപത്രി തുടക്കമിട്ട 'തൂഫാൻ-തമ്പി', പോലീസ്-ആശുപത്രി ഏകോപനം, ടെലിമെഡിസിൻ, ചികിത്സയും പുനരധിവാസവും ഉൾപ്പെടുന്ന 'തൂഫാൻ കെയർ' സംവിധാനം എന്നിവ പരിചയപ്പെടുത്തി.

എ.ഡി.ജി.പി. പി. വിജയൻ, ടി.ജെ. വിനോദ് എം.എൽ.എ., മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി. സുനിൽ കുമാർ, സംസ്ഥാന നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, തൂഫാൻ-അമൃത ടീം ചീഫ് കോഡിനേറ്റർ ഡോ. ജഗ്ഗു, തൂഫാൻ-തമ്പി നിയമ ഉപദേഷ്ടാവ് അഡ്വ. കെ. ആനന്ദ്, സംസ്ഥാന കോഡിനേറ്റർ സി.കെ. പ്രദീപ്, ബിജു മേലാറ്റൂർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. കെ.പി. ഗിരീഷ് കുമാർ, ഡോ. സി. ശ്രീകുമാർ, ഡോ. കെ.ആർ. തങ്കപ്പൻ, ഡോ. ദിനേശ്, ഡോ. ബിന്ദു ആർ., ഡോ. രാമകൃഷ്ണൻ യു.കെ., ഡോ. അശ്വതി എസ്., ഡോ. രഞ്ജിത് എസ്. ഭദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു. സംസ്ഥാനത്തെ 473 പോലീസ് സ്റ്റേഷനുകളിൽ നിന്ന് 650 പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.