പുണെ : മലയാളി കൾച്ചറൽ സൊസൈറ്റി ചിക്കലി, പുണെയുടെ മൂന്ന് ഘട്ടങ്ങളിലായി നടന്ന ഓണാഘോഷപരിപാടികൾ നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ സഭാഗൃഹം ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ സമാപിച്ചു

To advertise here,

എം.സി.എസ്. ഓണാഘോഷത്തിന്റെ ആദ്യ പരിപാടി ഉത്രാടം ദിനത്തിൽ അകുർഡി റെയിൽവേ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി അത്തപ്പൂക്കളം ഒരുക്കി. ഓണം ആഘോഷിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി ഓണം ആഘോഷിക്കുന്നതിന് ആവശ്യമായ എല്ലാ സാധനങ്ങളും അടങ്ങിയ ഓണക്കിറ്റ് അവരുടെ വീടുകളിൽ എത്തിച്ചു.

രണ്ടാം ഘട്ടത്തിൽ എം.സി.എസ്. ഭവനിൽ സെപ്റ്റംബർ 27-ന് അത്തപ്പൂക്കള മത്സരം, വിനോദ കായികമത്സരങ്ങൾ, സൗഹൃദ വടംവലി മത്സരം എന്നിവ സംഘടിപ്പിച്ചു.

ഓണാഘോഷങ്ങളുടെ സമാപനദിവസം എം.സി.എസ്. പ്രസിഡൻറ്‌ ടി.വി. മഹേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരികസമ്മേളനത്തിൽ പ്രവാസി എഴുത്തുകാരായ കണക്കൂർ ആർ. സുരേഷ്‌കുമാർ, ഉണ്ണി ആനാരി എന്നിവർ മുഖ്യാതിഥികളായി .

എം.സി.എസ്. മുൻ പ്രസിഡൻറുമാർ, പുണെയിലെ സാമൂഹിക, സാംസ്കാരിക, കലാരംഗത്തെ പ്രമുഖർ, പി.സി.എം.സി. മുൻ കോർപ്പറേറ്റർ ബാബു നായർ, ശ്രീകൃഷ്‌ണ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രസിഡൻറ്‌ സി.പി, ശശിധരൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.

ഓണം ഒത്തുചേരലിന്റെയും പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായിട്ടാണല്ലോ അറിയപ്പെടുന്നത്. നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ അന്യം നിന്നുപോയ ഇതുപോലുള്ള സത്ഗുണങ്ങൾ എം.സി.എസ്. ഓണാഘോഷത്തിൽ അനുഭവിച്ചറിയാൻ സാധി​െച്ച​ന്ന് കണക്കൂർ ആർ. സുരേഷ് കുമാർ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

കഴിഞ്ഞ അധ്യയനവർഷം എച്ച്.എസ്.സി, എസ്.എസ്.സി. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ആദരം,

എം.സി.എസ്. മലയാളം മിഷൻ പ്രവേശനോത്സവം, പുണെ ഫെസ്റ്റിവലിനോടനുബന്ധിച്ച് പി.എം.എഫ്. സംഘടിപ്പിച്ച കേരളോത്സവത്തിൽ പങ്കെടുത്ത കലാകാരികൾക്കും പഞ്ചഗണിയിൽ നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത എം.സി.എസ്. ടീം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം,

പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം, എം.സി.എസ്. കലാക്ഷേത്രവും, ഡാൻസ് അക്കാദമിയും സംയുക്തമായി അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.

എം.സി.എസ്. കുടുംബാംഗങ്ങൾ ഒരുക്കിയ കേരളത്തനിമയാർന്ന ഓണസദ്യ പരിപാടികൾക്ക് മാറ്റുകൂട്ടി.വൈസ് പ്രസിഡൻ്റ് ബിജു പി.ടി, ജോയിൻറ്‌ സെക്രട്ടറി സജി തോമസ്, ഖജാൻജി സി.പി. ചന്തുക്കുട്ടി, ജോ. ഖജാൻജി രാജൻ എ. നായർ, വനിതാവേദി കൺവീനർ ജയ ബാബു, യുവജന വിഭാഗം കൺവീനർ അഭിനവ് രഞ്ജിത്ത്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ വി. സോമൻ, കലാക്ഷേത്രം കോഡിനേറ്റർ പ്രസാദ് നായർ, സ്പോർട്സ് കമ്മിറ്റി കോഡിനേറ്റർ സോണി വർഗീസ്, സ്റ്റേജ് കമ്മിറ്റി കോഡിനേറ്റർ അശോക് ജി. നായർ, റിസപ്ഷൻ കമ്മിറ്റി കോഡിനേറ്റർ നന്ദകുമാർ എം.പി, ഓണസദ്യ കമ്മിറ്റി കോഡിനേറ്റർ സണ്ണി ഫിലിപ്പ് എന്നിവരും ഭരണസമിതി, ഉപസമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

ബിന്ദു ജയചന്ദ്രൻ, ആശ്‌ന നായർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.ജനറൽ സെക്രട്ടറി സുഭാഷ് കുട്ടൻ നന്ദി പറഞ്ഞു.