ചിഞ്ച്‌വാഡ് മലയാളിസമാജം ഓണം ആഘോഷിച്ചു
പുണെ : ജീവിതവിജയത്തിന് കുറുക്കുവഴികളില്ലെന്നും കുറുക്കുവഴിയിലൂടെ നേടുന്ന വിജയം ദീർഘകാലം നിലനിൽക്കില്ലെന്നും സിംബയോസിസ് ഇന്റർനാഷണൽ സർവകലാശാല വൈസ് ചാൻസലർ രാമകൃഷ്ണൻ രാമൻ പറഞ്ഞു. ചിഞ്ച്‌വാഡ് മലയാളിസമാജത്തിന്റെ ഓണാഘോഷപരിപാടികൾ അകുർഡി സി.എം.എസ്. കേരളഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഐ. ഇന്നത്തെ ലോകത്തിന്റെ അവിഭാജ്യഘടകമായി മാറിയെങ്കിലും സ്നേഹം, കരുണ, സഹാനുഭൂതി, വിവേചനബുദ്ധി തുടങ്ങിയ മാനുഷികഗുണങ്ങൾക്ക് പകരംവെക്കാൻ എ.ഐ.ക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സമാജം പ്രസിഡന്റ് ടി.പി. വിജയൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീർ നായർ, ഖജാൻജി വി.കെ. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ പി.ജെ. ജോൺ, വിനീത് വിജയൻ, ജോയിന്റ് സെക്രട്ടറി ഷനുപ് നായർ, സി.എം.എസ്. വനിതാവേദി കൺവീനർ ജെസ്സി കുര്യൻ, ശ്രീജിത്ത് രവീന്ദ്രൻ, പി. ശ്രീനിവാസൻ, ജി. കരുണാകരൻ, വിനോദ് മേനോൻ, വിഷ്ണു വിമൽകുമാർ, ജോയ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
എച്ച്.എസ്.സി., എസ്.എസ്.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും സംഘടനയിലെ മുതിർന്ന പൗരരെയും ആദരിച്ചു. വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്തു.
സി.എം.എസ്. കലാവേദിയും കലാമന്ദിറും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണസ്സദ്യയുമുണ്ടായി.
Published: 10 Sept 2026, 11:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented