ചെന്നൈ : ചെന്നൈ വിശ്വകർമ വെൽഫയർ അസോസിയേഷൻ വിപുലമായി ഓണാഘോഷം നടത്തി. പ്രസിഡന്റ് ജി. അമ്പിളി കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സി.ടി.എം.എ. വൈസ് ചെയർമാൻ കെ.എസ്. ഗോപാൽ മുഖ്യാതിഥിയും നടി ലിസി, അഞ്ജനാ ഉണ്ണിത്താൻ എന്നിവർ വിശിഷ്ടാതിഥികളുമായി. ഇ. രാജേന്ദ്രൻ, പി. രാമചന്ദ്രൻ, എ. സുധാകരൻ, ബി. വിജയകുമാർ, ഭുവൻ ശ്രീഹരി, ചെയർമാൻ എസ്. ആനന്ദൻ, ജനറൽ സെക്രട്ടറി വി.പി. ഗിരീഷ് ബാബു, ട്രഷറർ വി.ബി. ബൈജു, വനിതാ വിഭാഗം കൺവീനർ ഷൈലജാ സതീശൻ, ചീഫ് കോഡിനേറ്റർ സരസ്വതി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കോഡിനേറ്റർ നിനി ദീപക്, മഞ്ജു അനിൽകുമാർ, വൈസ് പ്രസിഡന്റ് പി. സജീവ്, ടി.എൻ. രാജേഷ്, സുമംഗലി, കൺവീനർ സി.ബി. മണി, കെ.കെ. വിജയൻ, കെ. വിജയകുമാർ, പി. സതീശൻ, എം. ഗോപാലകൃഷ്ണൻ, എം. സതീഷ് കുമാർ, എസ്. ബാബു, വി.കെ. സുധാകരൻ, മനോഹരൻ, ടി.പി. കുട്ടികൃഷ്ണൻ, ആർ. രാധാകൃഷ്ണൻ, സി.പി. രഘുനാഥൻ, കെ.ആർ. രാജീവ്, വിനോദ് വിജയൻ, വി.വി. സുരേഷ്, ടി.എസ്. പ്രഭാകരൻ, കെ.എസ്. അനിൽ കുമാർ, ദീപക് എൽ, പി.ബി. ആദർശ്, എ. അജിത് കുമാർ, ഇ.ബി. പ്രഭാകരൻ, എ.എൻ. ദിലീപ് എന്നിവർ നേതൃത്വം നൽകി. നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനം നൽകി. ഉന്നതവിജയം നേടിയ കുട്ടികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സമുദായാംഗങ്ങളെയും ആദരിച്ചു. പൂക്കളം, നൃത്തം, കർമ മ്യൂസിക്കിന്റെ ഗാനമേള തുടങ്ങിയവയും ഉണ്ടായിരുന്നു.

To advertise here,