ചെന്നൈ : മുഗപ്പെയർ ഹോളി ക്രോസ് ഫൊറോന ദേവാലയത്തിൽ മിഷൻ മാസാചരണത്തിന് തുടക്കമായി. ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയുടെ നിർദേശപ്രകാരമാണ് ഒക്ടോബർ മിഷൻ മാസമായി ആചരിക്കുന്നത്. വികാരി ഫാ. സിജു പുളിക്കൻ ഉദ്ഘാടനം നിർവഹിച്ചു. സി. പിയുഷ, ബ്രദർ മെൽവിൻ മാത്യു, കൈക്കാരൻ ജോർജ് വർഗീസ്, പ്രതിനിധിയോഗം സെക്രട്ടറി ലക്സി ഫ്‌ളെമിങ്, മാനേജർ പി.സി. പൗലോസ്, കാറ്റിക്കിസം അധ്യാപിക ടെസ്സി ഗ്രിഗറി എന്നിവർ നേതൃത്വംനൽകി.

To advertise here,