ചെന്നൈ : നമ്മുടെ കഥ നമ്മൾ തന്നെ പറഞ്ഞില്ലെങ്കിൽ, മറ്റാരും യഥാർഥ കഥ പറയുകയില്ലെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ കൊമ്പൈ എസ്. അൻവർ പറഞ്ഞു.

To advertise here,

ചെന്നൈ ഷിറാസ് മഹലിൽ എസ്.എസ്.എഫ്. ദേശീയ സാഹിത്യോത്സവം ആറാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാജപ്രചാരണങ്ങളും കെട്ടിച്ചമച്ച കഥകളും നിറഞ്ഞ ഈ കാലഘട്ടത്തിൽ, വായിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ കാലഘട്ടത്തെ ശരിയായി മനസ്സിലാക്കാൻ യഥാർഥ ചരിത്രവും വസ്തുതകളും വായിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഭൂതകാലത്തെയും വർത്തമാനകാലത്തെയും കുറിച്ച് ആധികാരികമായ വിവരങ്ങങ്ങൾ പുറംലോകത്തെത്തിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട് -അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടന സംഗമത്തിൽ സി.പി. ഉബൈദുല്ല സഖാഫി അധ്യക്ഷനായി. നവാസ് ഭട്കൽ, എഴുത്തുകാരനും തമിഴ്നാട് മുസ്‌ലിം സർവീസ് മൂവ്മെന്റ് ജനറൽ സെക്രട്ടറിയുമായ പ്രൊഫ. ഡോ. സെമുമു മുഹമ്മദ് അലി, മദ്രാസ് സർവകലാശാല ജെ.ബി.എ.എസ്. സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം തലവൻ ഡോ. പി.കെ. അബ്ദുൽ റഹ്മാൻ, ആർ.എസ്.സി. ഗ്ലോബൽ സെക്രട്ടറി മുഹമ്മദ് റാഷിദ് അലി, തമിഴ്നാട് മുസ്‌ലിം ജമാഅത്ത് കോഡിനേറ്റർ ഷബീർ അലി എന്നിവർ സംസാരിച്ചു.

വെള്ളിയാഴ്ച വൈകീട്ട് നടന്ന പൊതുസമ്മേളനത്തിന് ദേവർശോല അബ്ദുസ്സലാം മുസ്‌ല്യാർ നേതൃത്വംനൽകി. ശശികാന്ത് സെന്തിൽ എം.പി., തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസമന്ത്രി എ. രാജ്മോഹൻ, ജമാഅത്തുൽ ഉലമാ പ്രസിഡന്റ് ഖാജ മൊയ്‌നുദ്ദീൻ ബാഖവി, ചെന്നൈ മലേഷ്യൻ കോൺസൽ ജനറൽ കെ. ശരവണ കുമാർ, ജെ.എം.എച്ച്. ആസൻ മൗലാന എം.എൽ.എ., അബ്ദുൽ ഖാദർ സിറാജി,

ഖാജ മൊയ്‌നുദ്ദീൻ ജമാലി, എൻ.എ. അബ്ദുൽ അസീസ് സേട്ട്, അഡ്വ. സിയാവുദ്ദീൻ, കമാലുദ്ദീൻ സഖാഫി എന്നിവർ സംസാരിച്ചു.

സാഹിത്യോത്സവിൽ 26 സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സാഹിത്യോത്സവുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ദേശീയതലത്തിൽ മത്സരിക്കുന്നത്. ഞായറാഴ്ച സമാപിക്കും.