​ചെന്നൈ : അഡ്വർട്ടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എ.എ.ഐ) ഭരണസമിതിയിലേക്ക് ശ്ലോക അഡ്വർട്ടൈസിങ്ങിന്റെ കെ. ശ്രീനിവാസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പരസ്യവിപണിയിലെ വെല്ലുവിളികൾ നേരിടുന്നതിനും ഈ മേഖലയ്ക്കുവേണ്ടി പ്രവർത്തിക്കുന്നതിനും ഈ പദവി ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

പരസ്യ ഏജൻസികളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി 1945-ൽ നിലവിൽ വന്ന സംഘടനയാണ് എ.എ.എ.ഐ. സംഘടനയുടെ പുതിയ പ്രസിഡന്റായി സന്ദീപ് ഗോയലിനെയും വൈസ് പ്രസിഡന്റായി ജയ്ദീപ് ഗാന്ധിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.