ചാരുംമൂട് : വെട്ടിക്കോട് നാഗരാജസ്വാമീക്ഷേത്രത്തിലെ പുണർതം, പൂയ്യം, ആയില്യം മഹോത്സവം ഞായറാഴ്ച തുടങ്ങും. ഞായറാഴ്ച പുലർച്ചെയുള്ള ക്ഷേത്രച്ചടങ്ങുകൾക്കുശേഷം രാവിലെ 10-ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30-ന് നടി നവ്യാനായരുടെ നൃത്തസന്ധ്യ.

To advertise here,

തിങ്കളാഴ്ച വൈകീട്ട് ആറിനു പൂയ്യം ദീപാരാധന. ആയില്യംദിവസമായ ചൊവ്വാഴ്ച മൂന്നിന് ഏറ്റവും സവിശേഷ ചടങ്ങായ നാഗരാജാവിന്റെ എഴുന്നള്ളത്തു നടക്കും. ഉത്സവത്തിന്റെ ഭാഗമായി കാർഷികോത്‌പന്നങ്ങളും കാർഷിക ഉപകരണങ്ങളും വീട്ടുപകരണങ്ങളും അലങ്കാരവസ്തുക്കളും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമടക്കം വിൽപ്പനയ്ക്കുള്ള കടകൾ സജീവായി.

പോലീസ് നിർദേശങ്ങൾ

ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്കുചെയ്യുന്നതിനായി ക്ഷേത്രപരിസരത്ത് 10 പാർക്കിങ് ഗ്രൗണ്ടുകൾ സജ്ജമാക്കി. റോഡു സൈഡിലുള്ള പാർക്കിങ് പൂർണമായും ഒഴിവാക്കണം. റോഡുസൈഡിൽ അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യും.

ക്ഷേത്രത്തിൽനിന്നു നൽകുന്ന വെഹിക്കിൾ പാസുള്ള വാഹനങ്ങൾക്കു മാത്രമായിരിക്കും ക്ഷേത്രത്തിലെ മെയിൻ ഗേറ്റിലൂടെയുള്ള പ്രവേശനം. പുതുതായി ക്രമീകരിച്ചിട്ടുള്ള ബസ്‌ സ്‌റ്റോപ്പിൽ മാത്രമേ ബസുകൾ ആളുകളെ കയറ്റാനും ഇറക്കാനുമായി നിർത്താൻപാടുള്ളൂ. ക്ഷേത്രത്തിന്റെ പ്രധാന ഗേറ്റിനു മുൻവശം ബസുകൾ നിർത്തരുത്.

പോലീസ് സേവനങ്ങൾക്കായി വിളിക്കേണ്ട ഫോൺ നമ്പരുകൾ: വള്ളികുന്നം എസ്.എച്ച്.ഒ.: 9497980295, എസ്.ഐ.: 9497961259. പോലീസ് സ്റ്റേഷൻ: 0479 2335240, ഹൈവേ പോലീസ്: 9497908904.