ചെന്നൈ : പൂനമല്ലി ക്രൈസ്റ്റ് സിറോ മലബാർ പള്ളിയിൽ കത്തോലിക്കാ കോൺഗ്രസ് ഇടവക യൂണിറ്റ് തുടങ്ങി. ഹൊസൂർ രൂപതാ കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. വെയിൽസ് കുർബാനയ്ക്ക് മുഖ്യകാർമികനായി. ഔദ്യോഗിക സമ്മേളനത്തിൽ ഇടവക വികാരി ഫാ. ഡേവിസ് തട്ടിൽ അധ്യക്ഷനായി. രൂപതാ പ്രസിഡന്റ് ജേക്കബ് ചക്കാത്ര മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബെന്നി തോമസ്, സെക്രട്ടറി നിക്‌സൺ ജോർജ്, വർക്കിങ് കമ്മിറ്റിയംഗം സെബാസ്റ്റ്യൻ ആനിത്തോട്ടം എന്നിവർ സംസാരിച്ചു.

To advertise here,

 

യൂണിറ്റ് പ്രസിഡന്റായി പി.ടി. ജയ്‌സണെയും സെക്രട്ടറിയായി ശാന്തി സാബുവിനെയും ട്രഷററായി സൈബു മാത്യുവിനെയും തിരഞ്ഞെടുത്തു. ഷൈനി ജോൺസൺ വൈസ് പ്രസിഡന്റും മാത്യു സെബാസ്റ്റ്യൻ ജോയിന്റ് സെക്രട്ടറിയുമാണ്. വർഷ എലിസബത്ത്, കെവിൻ പൗളി എന്നിവരാണ് യുവജന വിഭാഗം പ്രതിനിധികൾ.