ഷാർജ : മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

To advertise here,

ചാണ്ടി ഉമ്മൻ എം.എൽ.എ. യും അസോസിയേഷൻ ഭാരവാഹികളും ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അസോസിയേഷൻ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, വിജി മോൻ ഇയ്യപ്പൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

 

ജോയിന്റ് ജനറൽ സെക്രട്ടറി അഡ്വ.അൻസാർ എൻ.ടി., ജോയിന്റ് ഖജാൻജി അനിൽലാൽ പുരുഷോത്തമൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വൈസ് പ്രിൻസിപ്പൽ മാരായ രാജീവ് മാധവൻ, ഷിഫിന നസറുദ്ദീൻ, ഹെഡ്മിസ്ട്രസ് താജുന്നിസ ബഷീർ തുടങ്ങിയവർ പങ്കെടുത്തു. സേറ തങ്കം രഞ്ചൻ, ഡഫിന ജോൺ എന്നിവർ അവതാരകരായി. അഡ്വ.വൈ.എ.റഹീം സ്വാഗതവും ജിബി ബേബി നന്ദിയും പറഞ്ഞു.