ചെന്നൈ : ശ്രീഗോകുലം പബ്ലിക് സ്കൂളിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഗോകുലം കിഡ്ഡീസ് കിങ്ഡം-2026 സംഘടിപ്പിച്ചു. ചെങ്കൽപ്പെട്ട് ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.

To advertise here,

പ്രീ.കെ.ജി മുതൽ മൂന്നാം ക്ലാസുവരെയുള്ള കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, മാജിക് ഷോ, പപ്പറ്റ് ഷോ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടത്തി. രക്ഷിതാക്കൾക്കായി പ്രത്യേകം മത്സരങ്ങളുണ്ടായിരുന്നു.

ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, വൈസ് ചെയർമാൻ വി.സി. പ്രവീൺ, വൈസ് ചെയർപേഴ്‌സൺ ലിജിഷ പ്രവീൺ, പ്രിൻസിപ്പൽ ഡോ. കെ. ശങ്കരനാരായണൻ എന്നിവരുടെ മാർഗനിർദ്ദേശത്തിൽ ഡോ. അബ്ദുൾ കലാം ട്രസ്റ്റ് ഫോർ എജുക്കേഷൻ ആൻഡ് ഗ്രീനറിയിയിലെ ജയരാജന്റെ സഹായത്തോടെയാണ് പരിപാടി നടത്തിയത്.