മുട്ടം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡിവലെപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) കീഴിലെ മുട്ടം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ബാസ്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനത്തോടനുബന്ധിച്ച് തണ്ടർ കപ്പ് 2026 അണ്ടർ-16 ഇന്റർ-സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റും ഫുട്ബോൾ ചാമ്പ്യൻഷിപ്പും ക്വിസ്, ട്രഷർ ഹണ്ട് മത്സരങ്ങളും നടത്തി.ബാസ്കറ്റ് ബോൾ മത്സരത്തിൽ വാഴക്കുളം കാർമൽ സ്കൂൾ ചാമ്പ്യന്മാരായി. തൊടുപുഴ വിമല പബ്ലിക് സ്കൂൾ റണ്ണർ അപ്പായി. ഫുട്ബോൾ സബ് ജൂനിയർ വിഭാഗത്തിൽ തൊടുപുഴ വിമല സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി.
തൊടുപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് സ്കൂളിനാണ് രണ്ടാംസ്ഥാനം. ജൂനിയറിൽ കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ്. കപ്പ് നേടി. കലയന്താനി സെയ്ന്റ് ജോർജ് സ്കൂൾ റണ്ണർ അപ്പായി. സീനിയർ വിഭാഗത്തിൽ മുതലക്കോടം സെയന്റ് ജോർജിനാണ് ഒന്നാം സമ്മാനം. വഴിത്തല സെയ്ന്റ് സെബാസ്റ്റ്യൻസ് സ്കൂൾ റണ്ണർ അപ്പായി.നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ബാസ്കറ്റ്ബോൾ കോർട്ട് കുട്ടികൾക്ക് സമർപ്പിച്ചു. മുൻ എം.എൽ.എ. പി.ജെ. ജോസഫ് ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കോർട്ട് പണിതത്. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി സതീഷ് ചടങ്ങിൽ അധ്യക്ഷയായി.
സ്കൂൾ പ്രിൻസിപ്പൽ ഹണി ജോസ്, ഫിബ കമ്മിഷണർ ഡോ. പ്രിൻസ് കെ.മറ്റം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലീന വർഗീസ്, അധ്യാപക രക്ഷകർതൃസമിതി പ്രസിഡന്റ് സി.പി. സാജൻ, സ്കൂൾ ലീഡർ വൈഗ ഷാജി എന്നിവർ പ്രസംഗിച്ചു.
Published: 22 Nov 2026, 01:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented