ചെന്നൈ : കാട്ടാങ്കളത്തൂർ എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ അടൽ ഇനവേഷൻ സെന്റർ എസ്.ആർ.എം. ഇൻക്യുബേഷൻ ഫോറത്തിന് തുടക്കമായി. ഉദ്ഘാടനച്ചടങ്ങിൽ അടൽ ഇന്നൊവേഷൻ മിഷൻ പ്രോഗ്രാം ഡയറക്ടർ പ്രമിത് ദാസും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വൈസ് പ്രസിഡന്റ് ശങ്കർ വേണുഗോപാലും വിശിഷ്ടാതിഥികളായിരുന്നു.
കേന്ദ്രസർക്കാരിന്റെ നിതി ആയോഗിനു കീഴിലുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ സഹകരണത്തോടെയാണ് ഇൻക്യുബേഷൻ ഫോറം പ്രവർത്തിക്കുന്നത്.
പ്രതിരോധ സാങ്കേതിക വിദ്യ, നിർമിത ബുദ്ധി, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകൾക്കായുള്ള ഡീപ് ടെക് സ്റ്റാർട്ടപ്പുകളുടെ വികസനത്തിന് ഫോറം സഹായം നൽകും. എസ്.ആർ.എമ്മിലെ വിദ്യാർഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും പുറമേ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ സംരംഭകർക്കും ഇത് ഉപയോഗപ്പെടുത്താനാവും. 12 പ്രമുഖ ഡീപ് ടെക് നിക്ഷേപകർ ഇതിൽ പങ്കാളികളാണ്.
Published: 01 Nov 2026, 01:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented