​ചെന്നൈ : സണ്ണി ഡയമണ്ട്‌സിന്റെ പുതിയ സിഗ്‌നേച്ചർ ഷോറൂം ചെന്നൈയിൽ തുറന്നു. ആൾവാർപേട്ട് ടി.ടി.കെ. റോഡിൽ 5,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്.

To advertise here,

ഉദ്ഘാടന ചടങ്ങിൽ ചെട്ടിനാട് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ.എം.ആർ. മുത്തയ്യ, നല്ലി കുപ്പുസാമി ചെട്ടി, അരുണ സായിറാം, മുൻ ക്രിക്കറ്റ് താരം റോബിൻ സിങ്, ചെന്നൈ സൂപ്പർ കിംഗ്സ് സി.ഇ.ഒ. കാസി വിശ്വനാഥൻ, ഫിക്കി എഫ്.എൽ.ഒ. ചെന്നൈ ചെയർമാൻ ഡോ. അമൂല്യ റാവു,

നടന്മാരായ നെപ്പോളിയൻ, ബോബി സിംഹ, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ലിജിഷ പ്രവീൺ,

ചലച്ചിത്ര നിർമാതാവ് കെ. ടി. കുഞ്ഞുമോൻ, ഡോ. സന്തോഷ് ജേക്കബ്, ബേബി ജോൺ തുടങ്ങിയവർ പങ്കെടുത്തു. സണ്ണി ഡയമണ്ട്‌സ് സ്ഥാപകൻ പി. പി. സണ്ണി, ഡയറക്ടർമാരായ സീന സണ്ണി, രോഹൻ സണ്ണി, പ്രേം സണ്ണി, നികിത എന്നിവർ ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.

 

പുതിയ ഷോറൂം ഉദ്ഘാടനവും ദീപാവലിയും പ്രമാണിച്ച് അഞ്ചു കോടി രൂപയുടെ സമ്മാനങ്ങളാണ് സണ്ണി ഡയമണ്ട്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ആഭരണ പർച്ചേസിനൊപ്പവും ഉറപ്പായ സമ്മാനം ലഭിക്കും.

ഓരോ ഒരു ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസിനും 10 ഗ്രാം വെള്ളി സമ്മാനമായി ലഭിക്കും. പഴയ സ്വർണം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ പവന് 2,400 രൂപ അധിക മൂല്യവും ലഭിക്കും. ഫോൺ: 97443 55555.