ചെങ്ങന്നൂർ : നഗരസഭയുടെ പരുമല തീർഥാടകർക്കുള്ള മെഡിക്കൽ സഹായ കേന്ദ്രത്തിെന്റയും സേവന കേന്ദ്രത്തിന്റെയും പ്രവർത്തനം തുടങ്ങി. ബഥേൽ ജങ്ഷനിൽ കണ്ണാട്ട് ഫൈനാൻസിന്റെ മുൻവശം തുടങ്ങിയ സേവന കേന്ദ്രങ്ങളുടെയും ഉദ്ഘാടനം ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു.
ആരോഗ്യകാര്യ സ്ഥിരം സമിതിയധ്യക്ഷ കെ. ഷിബുരാജൻ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ മനീഷ് കീഴാമഠത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, വൈസ് ചെയർപേഴ്‌സൺ സാലി ജയിംസ്, സ്ഥിരം സമിതിയധ്യക്ഷരായ മറിയാമ്മ ജോൺ ഫിലിപ്പ്, ശോഭാ വർഗീസ്, കൗൺസിലർമാരായ റെജി കാഞ്ഞിക്കൽ, സൂസമ്മ എബ്രഹാം, ബിജു അലക്‌സാണ്ടർ വി.എസ്. സവിത, സനിതാ മാത്യു, ലേഖാ ജയൻ, ശരണ്യാ സുരേന്ദ്രൻ, കെ.സി. സുജാത, സിനി ബിജു, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി. നിഷ, ഡോ. ഷേർളി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഡോക്ടർ കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് നഗരസഭ മെഡിക്കൽ സഹായ കേന്ദ്രം ഏർപ്പെടുത്തിയത്. രണ്ടാമത്തെ സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ എട്ടിന് മുക്കത്ത് കുടുംബയോഗ ഹാളിൽ നഗരസഭാ ചെയർപേഴ്‌സൺ മനീഷ് കീഴാമഠത്തിൽ നിർവഹിക്കും.
Published: 01 Nov 2026, 01:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented