മാന്നാർ : പരുമല പെരുന്നാളിനായി എത്തുന്ന തീർഥാടകർക്ക് സഹായമേകുന്നതിനായി മാന്നാർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം മാന്നാർ പരുമലക്കടവിൽ തുടങ്ങി.

To advertise here,

ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം നിരണം ഭദ്രാസനാധിപൻ ഡോ. യൂഹനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.എ. ലത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടൈറ്റസ് കുര്യൻ, എസ്. ചന്ദ്രകുമാർ, എസ്. ശ്യാമളവല്ലി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.