വെള്ളൂർ : സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളൂരിൽ സെവൻസ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി.

To advertise here,

ഇറുമ്പയം വി.എസ്. അച്യുതാനന്ദൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ.റജി സഖറിയ ഉദ്ഘാടനം ചെയ്തു. സാജൻ ജി. മാത്യു അധ്യക്ഷതവഹിച്ചു.

കെ.എസ്. ഗോപാലൻ എവറോളിങ്‌ ട്രോഫിക്കും ഇ.എം. കുഞ്ഞുമുഹമ്മദ് കാഷ് അവാർഡിനുംവേണ്ടി സി.ഐ.ടി.യു. സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മത്സരത്തിൽ എട്ടുടീമുകൾ മത്സരിക്കുന്നുണ്ട്.

 

സി.പി.എം. തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ, സി.ഐ.ടി.യു. ഏരിയ പ്രസിഡന്റ് സി.എം. രാധാകൃഷ്ണൻ, സന്ദീപ്, എ.കെ. രജീഷ്, ആർ. രോഹിത്, ആർ. നികിതകുമാർ, ജയ അനിൽ എന്നിവർ പ്രസംഗിച്ചു.