സത്യസായി ബാബ ജന്മശതാബ്ദി
ബെംഗളൂരു : സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുട്ടപർത്തി പ്രശാന്തി നിലയത്തിൽ പത്താമത് അഖിലേന്ത്യാ ശ്രീസത്യസായി സേവാദൾ സമ്മേളനം സമാപിച്ചു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ പതിനായിരത്തോളം സത്യസായി സേവാദൾ വൊളന്റിയർമാർ പങ്കെടുത്തു.
സേവനത്തിന്റെ ആത്മീയ അടിത്തറ, സേവാദൾ വൊളന്റിയറുടെ അനിവാര്യഗുണങ്ങൾ, നിസ്വാർഥ സേവനത്തിന്റെ പരിവർത്തനശേഷി എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ രണ്ടാംദിവസം വൊളന്റിയർമാരുമായി പങ്കുവെച്ചു. ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് അംഗം ഡോ. വി. മോഹൻ മുഖ്യപ്രഭാഷണം നടത്തി. സായി സംഘടനയുടെ നട്ടെല്ലാണ് സേവാദളെന്നു പറഞ്ഞ അദ്ദേഹം സത്യസായി സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് ആശുപത്രികളുടെ മുഖമുദ്രയാണ് സേവാദൾമാരുടെ നിസ്വാർഥസേവനമെന്ന് എടുത്തു പറഞ്ഞു. ശരീരത്തിനും അതിലടങ്ങിയിരിക്കുന്ന കഴിവുകൾക്കും ഏറ്റവും വലിയ പൂർണത കൈവരിക്കാൻ കഴിയുന്നത് നിസ്വാർഥ സേവനത്തിലൂടെയും ഭക്തിയിലൂടെയുമാണെന്ന് വനിതാവിഭാഗം ദേശീയ സർവീസ് കോഡിനേറ്റർ ഡോ. എൽ. ശശിബാല ചൂണ്ടിക്കാട്ടി.
ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിങ്ങിന്റെ 45-ാമത് ബിരുദദാന സമ്മേളനം. ആന്ധ്രപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീർ മുഖ്യാതിഥിയാകും. തിങ്കളാഴ്ചയാണ് സത്യസായി ബാബയുടെ 101-ാം ജന്മദിനാഘോഷം. സത്യസായി ഹിൽവ്യൂ സ്റ്റേഡിയത്തിൽ സ്വർണരഥ ഘോഷയാത്ര, സമ്മേളനം തുടങ്ങിയവ നടക്കും. കഴിഞ്ഞവർഷം നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച ഒരു വർഷത്തെ ശതാബ്ദിയാഘോഷത്തിന് സമാപനമാകും.
ആഘോഷത്തിൽ പങ്കെടുക്കാൻ വി.ഡി. സതീശനും
: പുട്ടപർത്തിയിൽ തിങ്കളാഴ്ച സത്യസായിബാബയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി വി.ഡി. ശതീശൻ എത്തും. ചടങ്ങിൽ സതീശൻ പ്രസംഗിക്കും. ആന്ധ്ര കൽക്കരി വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡിയും പങ്കെടുക്കും. രാവിലെ 9-ന് സ്വർണ രഥോത്സവത്തിനുശേഷമാണ് പൊതുസമ്മേളനം.
Published: 22 Nov 2026, 12:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented