കാഞ്ഞിരംകുളം : കാഞ്ഞിരംകുളം കെ.കൊച്ചുകൃഷ്ണൻനാടാർ സ്മാരകത്തിന്റെയും തനുശ്രീ ആയുർവേദ സിദ്ധമർമ ഗവേഷണകേന്ദ്രത്തിന്റെയും പ്രവർത്തനം തുടങ്ങി. മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഛായാചിത്രവും അനാച്ഛാദനം ചെയ്തു.

To advertise here,

തെക്കൻപാട്ടുകളുടെയും മർമശാസ്ത്രപ്പാട്ടുകളുടെയും സമ്പാദകനും ചരിത്രകാരനുമായിരുന്നു കാഞ്ഞിരംകുളം കെ.കൊച്ചുകൃഷ്ണൻനാടാർ. സ്മാരക ട്രസ്റ്റ് ചെയർമാൻ ഡോ. എൻ.സാം അധ്യക്ഷനായി. ‍എം.വിൻസെന്റ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഡോ. എ.നീലലോഹിതദാസ്, ജമീല പ്രകാശം, കെ.പി.കൃഷ്ണകുമാർ, പി.മനോഹരൻ, കരുംകുളം ജയകുമാർ, ഡോ. അജയൻ സദാനന്ദൻ, ഡോ. സുരേഷ്‌കുമാർ സിദ്ധ, കൊച്ചുകൃഷ്ണൻ നാടാരുടെ മകൾ വത്സല തുടങ്ങിയവർ സംസാരിച്ചു.