ബെംഗളൂരു : പന്ത്രണ്ടാംനൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരനുമായി ബന്ധപ്പെട്ട് എഴുതിയ പുസ്തകത്തിന്റെ പേരിൽ കന്നഡ എഴുത്തുകാരൻ രവി ഹംജ് അറസ്റ്റിൽ. കൊച്ചി വിമാനത്താവളത്തിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രവി ഹംജിന്റെയും പ്രസാധകനായ വിശ്വേശ്വർ ഭട്ടിന്റെയും പേരിൽ ബെംഗളൂരു ഹൈഗ്രൗണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ശനിയാഴ്ച രാവിലെ എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ദുബായിലേക്കു പോകാനായി കൊച്ചിയിലെത്തിയപ്പോഴാണ് അറസ്റ്റ്. എമിഗ്രേഷൻ വിഭാഗം രവി ഹംജിനെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. കർണാടക പോലീസെത്തി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് അറിയുന്നത്.
അമേരിക്കയിലെ ഷിക്കാഗോയിൽ താമസിക്കുന്ന എഴുത്തുകാരനാണ് രവി ഹംജ്. കന്നഡ എഴുത്തുകാരനും കോളമിസ്റ്റുമായ അദ്ദേഹം എഴുതിയ ‘ബസവമണ്ഡപ’ എന്ന പുസ്തകമാണ് വിവാദമുയർത്തിയത്. പുസ്തകം ബസവേശ്വരനെ അധിക്ഷേപിക്കുന്നതാണെന്നാണ് ആരോപണം. പുസ്തകത്തിനെതിരേ കോൺഗ്രസിലും ബി.ജെ.പി.യിലുമുൾപ്പെടെയുള്ള ലിംഗായത്ത് നേതാക്കൾ രംഗത്തുവന്നിരുന്നു.
പുസ്തകം നിരോധിക്കണമെന്നും രവി ഹംജിന്റെ പേരിൽ ക്രിമിനൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
തുടർന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അധ്യക്ഷതയിൽച്ചേർന്ന മന്ത്രിസഭായോഗം പുസ്തകം നിരോധിക്കാൻ തീരുമാനമെടുത്തു. ഇതിനുപിന്നാലെ ബസവസമിതി നൽകിയ പരാതിയിൽ ഹൈഗ്രൗണ്ട് പോലീസ് കേസെടുക്കുകയായിരുന്നു.
Published: 22 Nov 2026, 12:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented