മൈസൂരു : പ്രകൃതിയിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ മനുഷ്യർക്ക് കഴിയണമെന്ന് മാതാ അമൃതാനന്ദമയി. മൈസൂരു ബ്രഹ്മസ്ഥാന മഹോത്സവത്തിൽ പങ്കെടുക്കുകയായിരുന്നു അമൃതാനന്ദമയി. ഈശ്വരശക്തിയുമായി സഹവാസം പുലർത്തുകയും ചെയ്താൽ മാത്രമേ പ്രകൃതിയുടെ താളം വീണ്ടെടുക്കാൻ സാധിക്കുകയുള്ളുവെന്നും കൂട്ടിച്ചേർത്തു.
മൈസൂരു രൂപനഗറിലെ അമൃതകൃപ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയുടെ 100 കിടക്കകളുള്ള പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം എം.പി. ഡോ. സി. എൻ. മഞ്ജുനാഥ് നിർവഹിച്ചു. ചാമുണ്ഡേശ്വരി എം.എൽ.എ. ജി. ടി. ദേവേഗൗഡ, കൃഷ്ണരാജ എം.എൽ.എ. ടി. എസ്. ശ്രീവത്സ, മഹാരാജ എജുക്കേഷൻ ട്രസ്റ്റ് വൈസ് പ്രസിഡന്റും മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ജി. ഹേമന്ത് കുമാർ, സീനിയർ അഭിഭാഷകൻ ഒ.ശ്യാമ ഭട്ട്, ഡോ. പി. കെ. പ്രഹ്ലാദ്, അനന്ത് ഹെഗ്‌ഡെ, നാഗരാജ് ഗാർഗേശ്വരി, കൊച്ചി അമൃത മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
അമൃതശ്രീ, അമൃത സഹായനിധി പദ്ധതികളുടെ ഭാഗമായി സ്ത്രീകൾക്ക് സാരികളും സാമ്പത്തിക സഹായവും വിതരണം ചെയ്തു. ഗ്രാമീണ വനിതാ ശാക്തീകരണ പരിപാടിയുടെ ഭാഗമായി 50 വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ ഭജന, ധ്യാനം ദർശനം എന്നിവയും നടന്നു. ബ്രഹ്‌മസ്ഥാന മഹോത്സവത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളും നടന്നു.
Published: 05 Nov 2026, 12:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented