ബെംഗളൂരു : നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിലെ പ്രീമിയം തുകയിലെ വർധനയിൽ പ്രതിഷേധിച്ച് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നോർക്ക സോണൽ ഓഫീസിനു മുന്നിൽ ധർണ നടത്തും.
ബെംഗളൂരു ഇൻഫാൻട്രി റോഡിലുള്ള ഓഫീസിനു മുന്നിൽ ചൊവ്വാഴ്ച രാവിലെ 10.30-നാണ് ധർണ. ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ ചേർന്ന മലയാളി സംഘടനകളുടെ സംയുക്തയോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കൂടാതെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടുകണ്ട് നിവേദനം നൽകാനും തീരുമാനിച്ചു.
യോഗത്തിൽ മലയാളി ഫോറം പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷനായി. സെക്രട്ടറി ഷിബു ശിവദാസ് സംസാരിച്ചു. ബെംഗളൂരു കെ.എം.സി.സി., കേരളസമാജം സിറ്റി സോൺ, അൾസൂർ നാരായണ സമതി,സുവർണ കർണാടക കേരള സമാജം, ക്രിസ്റ്റഫർ അസോസിയേഷൻ, കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ, തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ്, നന്മ ബെംഗളൂരു കേരള സമാജം, സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ, മണികണ്ഠ സേവാസമിതി തുടങ്ങിയ മലയായാളി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Published: 02 Nov 2026, 12:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented