മുംബൈ : ഒ.എൻ.ജി.സി. മലയാളി സമാജം ഓണാഘോഷപരിപാടികൾ വിലേപാർളെ വെസ്റ്റിലുള്ള നാനാവതി മാക്സ് ഓഡിറ്റോറിയത്തിൽ നടന്നു. ‌സമാജം പ്രസിഡന്റ് വിത്സൺ കരിമ്പന്നൂർ അധ്യക്ഷനായി. ആഘോഷപരിപാടികൾ ഒ.എൻ.ജി.സിയുടെ മുൻ ജനറൽ മാനേജർ ജയലക്ഷ്മിനായർ ഉദ്ഘാടനം ചെയ്തു.

To advertise here,

എത്ര അടിച്ചമർത്തിയാലും ഒരു ദിനം ഉയർന്നു വരുമെന്നുള്ള പ്രതീക്ഷ മനുഷ്യർക്ക് നൽകുന്ന തിരുവോണം, മലയാളികൾക്ക് ഭാവനയിലെങ്കിലും എല്ലാവരും ഒന്നാണെന്ന ബോധ്യം ഉളവാക്കുവാൻ ഉതുകുന്നുവെന്ന് വിത്സൺ കരിമ്പന്നൂർ പറഞ്ഞു.

 

നവിമുംബൈ സീവുഡ്സിലെ നാട്യഅക്കാദമിയുടെ കൈകൊട്ടിക്കളിയും കിഷോർ ഭട്ടും സംഘവും അവതരിപ്പിച്ച ചിരിയോഗയും, ഗിരീഷ് ബാബു, ശോഭ പ്രേം മേനോൻ, ശ്രീദേവി നായർ, സത്യനാഥ് മേനോൻ, വിദ്യാ ശശികാന്ത്, വീണാ ഭരദ്വാജ്, കൃഷ്ണ നിത്യാനന്ദ് നായർ, അനിൽ ദിവാകരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും ആഘോഷത്തിന് മാറ്റ് കൂട്ടി.സുധാകരൻ എൻ.കെ., ശ്രീനാഥ് ബി നായർ, ഷീലാമോഹൻ,രശ്മിപിള്ള, ഷേർളി വിൽസൺ, എലിസബത്ത് ഇടിക്കുള, ജോസ് ചാക്കോ, സുരേന്ദ്രൻ പി., അഡ്വ എൻ.വി. രാജൻ തുടങ്ങിയവർസംസാരിച്ചു. പൂക്കളം, മാവേലിക്ക് വരവേൽപ്പ് ഓണസ്സദ്യ തുടങ്ങിയവയും ഉണ്ടായിരുന്നു.