ബെംഗളൂരു : തൊഴിലാളികളുടെ പൊതുവായ അവകാശസംരക്ഷണത്തിനായുള്ള സംയുക്ത സമരവേദിയെ ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി വിവിധ ട്രേഡ് യൂണിയനുകളുടെ സംഗമം. എ.ഐ.ടി.യു.സി. ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സംഗമത്തിലാണ് വ്യത്യസ്ത രാഷ്ട്രീയനിലപാടുകളും കാഴ്ചപ്പാടുകളും പുലർത്തുന്ന ട്രേഡ് യൂണിയനുകൾ ഒരുമിച്ചത്. ദേശീയതലത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകണമെന്ന അഭിപ്രായവും സംഗമത്തിൽ ഉയർന്നു.
കർണാടക തൊഴിൽവകുപ്പ് മന്ത്രി സന്തോഷ് ലാഡ് സംഗമം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ദേശീയ വൈസ് പ്രസിഡന്റ് കെ. സുബ്ബരായൻ എം.പി. അധ്യക്ഷനായിരുന്നു. എ.ഐ.ടി.യു.സി. നേതാവ് സത്യാനന്ദ രചിച്ച ഗിഗ് തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം കർണാടക മുൻ തൊഴിൽവകുപ്പ് മന്ത്രി എസ്.കെ. കാന്തയ്ക്ക് ആദ്യപ്രതിനൽകി സന്തോഷ് ലാഡ് നിർവഹിച്ചു.
എ.ഐ.ടി.യു.സി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ, വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം, സി.ഐ.ടി.യു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം, ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി ലക്ഷ്മി വെങ്കിടേഷ്, എച്ച്.എം.എസ്. അഖിലേന്ത്യാ സെക്രട്ടറി എസ്. നാഗനാഥ്, ടി.യു.സി.സി. ദേശീയ സെക്രട്ടറി ആർ. ശിവശങ്കർ, എ.ഐ.സി.സി.ടി.യു. ജനറൽ സെക്രട്ടറി ബി. ശങ്കർ, സേവ പ്രസിഡന്റ് സോണിയ ജോർജ്, ബി.എം.എസ്. വൈസ് പ്രസിഡന്റ് ജി.എസ്. വിശ്വനാഥ്, യു.ടി.യു.സി. സെക്രട്ടറി ദീപക് ദാസ്, എ.ഐ.യു.ടി.യു.സി. പ്രസിഡന്റ് ആർ.കെ. ശർമ എന്നിവർ പ്രസംഗിച്ചു.
തൊഴിൽ കോഡുകൾ, തൊഴിലാളികളുടെ തൊഴിൽ സുരക്ഷ, മിനിമം വേതനം, സാമൂഹിക സുരക്ഷ, പൊതുമേഖലാ സംരക്ഷണം, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ എ.ഐ.ടി.യു.സി. ദേശീയ സമ്മേളനം രണ്ടാം സമ്മേളനത്തിൽ ചർച്ചചെയ്തു. പ്രതിനിധിസമ്മേളനത്തിൽ റിപ്പോർട്ടുകളെക്കുറിച്ചുള്ള ചർച്ച നടന്നു. ചൊവ്വാഴ്ച റിപ്പോർട്ടുകളിന്മേലുള്ള ചർച്ച തുടരും. പ്രമേയങ്ങളും ചർച്ചചെയ്യും.
Published: 24 Nov 2026, 12:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented