ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെ കാരുണ്യഹസ്തം
മുംബൈ/പാണക്കാട് :ബോംബെ കേരള മുസ്ലിം ജമാഅത്ത് നടത്തിവരുന്ന കാരുണ്യ-സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് പ്രകൃതിദുരന്തത്തിൽ സർവസ്വവും നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാനുള്ള സ്നേഹപൂർവമായ ഇടപെടലുമായി ജമാഅത്ത് രംഗത്തെത്തി.
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു നിർധനകുടുംബത്തിന് സുരക്ഷിതമായ ഭവനം നിർമിച്ചുനൽകുന്നതിനായി ബോംബെ കേരള മുസ്ലിം ജമാഅത്ത് അനുവദിച്ച 10 ലക്ഷം രൂപയുടെ ചെക്ക് നവംബർ 23-ന് പാണക്കാട് കൊടപ്പനക്കൽ വസതിയിൽ സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.
ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ടി.കെ.സി. മുഹമ്മദലി ഹാജി, വൈസ് പ്രസിഡന്റുമാരായ എം.എ. ഖാലിദ്, സി.എം. ഉമർ എന്നിവർ തങ്ങളെ സന്ദർശിച്ചാണ് സഹായധനം കൈമാറിയത്.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സാദിഖലി ശിഹാബ് തങ്ങൾ നൽകിവരുന്ന നിസ്തുലമായ നേതൃത്വവും മാർഗനിർദേശങ്ങളും പരിഗണിച്ചാണ് ഭവന നിർമാണത്തിനുള്ള തുക അദ്ദേഹത്തെ ഏൽപ്പിക്കാൻ ജമാഅത്ത് തീരുമാനിച്ചത്.
ദുരന്തത്തിൽ സർവസ്വവും നഷ്ടപ്പെട്ട് ജീവിതം പുനർനിർമിക്കാൻ പ്രയാസപ്പെടുന്ന അർഹരായ ഒരു കുടുംബത്തിന് ഈ സഹായം സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള വലിയൊരു കൈത്താങ്ങായി മാറുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ ജമാഅത്ത് മുൻ മാനേജിങ് കമ്മിറ്റി മെമ്പർ സി. കുഞ്ഞബ്ദുള്ള, അബ്ദുൽ കാദർ ഹാജി, സിദ്ദിക്ക് എന്നിവരും സന്നിഹിതനായിരുന്നു.
Published: 23 Nov 2026, 11:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented