താനെ : നവി മുംബൈയിലെ വാഷിയിൽ ഭക്ഷ്യഎണ്ണ നിർമാണശാലയിൽ ഞായറാഴ്ച രാത്രി വൻ തീപ്പിടിത്തം. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.സെക്ടർ 18-ലെ പ്ലോട്ട് നമ്പർ 38-ൽ രാത്രി 10.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (എൻ.എം.എം.സി.) അഞ്ച് അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന് ഫയർ എൻജിനുകൾ സ്ഥലത്തെത്തി. സമീപത്തെ മറ്റ് തദ്ദേശസ്ഥാപനങ്ങളിൽനിന്നും സഹായം തേടിയതായി റീജണൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ മേധാവി സച്ചിൻ കദം പറഞ്ഞു.രാത്രിമുഴുവൻ അഗ്നിശമന പ്രവർത്തനങ്ങൾ തുടർന്നു. തിങ്കളാഴ്ച രാവിലെ ഏഴോടെ 95 ശതമാനത്തോളം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്ഥലത്ത് തീ അണയ്ക്കുന്നതിനും ചൂട് കുറയ്ക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. തീ പടർന്ന് സമീപത്തെ ഗോകുൽ ഡയറി യൂണിറ്റിലേക്കും കോൾഡ് സ്റ്റോറേജ് കേന്ദ്രത്തിലേക്കും വ്യാപിക്കുന്നത് അഗ്നിരക്ഷാസേന തടഞ്ഞു.
Published: 23 Nov 2026, 11:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented