മനാമ: ഒഐസിസി ബഹ്റൈൻ, പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ചുകൊണ്ടും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം മധുരം വിതരണം ചെയ്തും ആഘോഷിച്ചു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി നന്ദി അർപ്പിച്ചു.
പത്തനംതിട്ടയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിൽ നാലിലും യു.ഡി.എഫ് സ്ഥാനർത്ഥികൾ മിന്നും വിജയം നേടിയത് ടീം യുഡിഎഫിന്റെ കൂട്ടായ പ്രവർത്തനമാണ്. വി.ഡി സതീശന്റെ മതേതര നിലപാടുകൾക്കുഉള്ള അംഗീകരമാണ് ഈ വിജയമെന്ന് നേതാക്കൾ
അഭിപ്രായപ്പെട്ടു. പ്രവാസികളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും, അവധിക്കാലത്തും, ഉത്സവ സീസണുകളിലും വിമാന കമ്പനികളുടെ അമിതമായ നിരക്ക് പരിഹരിക്കാനും, ഗൾഫ് മേഖലയിലെ തൊഴിൽ മാറ്റങ്ങൾ മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതിയും, സാമ്പത്തിക സഹായവും ഉൾപ്പടെയുള്ള കാര്യങ്ങളിലും വേഗം തീരുമാനം എടുക്കാൻ കഴിയുന്ന സർക്കാർ
ആയിരികും എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്ജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വനിതാവിംഗ് പ്രസിഡന്റ് മിനി മാത്യു, നാഷണൽ കമ്മിറ്റി സെക്രട്ടറി റെജിത്ത് മൊട്ടപ്പാറ, പാലക്കാട് ജില്ലാ പ്രസിഡന്റ് സൽമാനുൾ ഫാരിസ്, ബൈജു ചെന്നിത്തല, ജില്ലാ കമ്മിറ്റിയുടെ ഉപാദ്ധ്യക്ഷൻമാരായ ജോൺസൺ.ടി.
തോമസ്സ്, വർഗ്ഗീസ് മാത്യു, ജില്ലാ കമ്മിറ്റി സെക്രട്ടറി ഏബ്രഹാം ജോർജ്, ബിബിൻ മാടത്തേത്ത്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എബിൻ ജോൺ, സ്റ്റാൻലി കിളിവയൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ശോഭ സജി സ്വാഗതവും അസിറ്റന്റ് ട്രഷറർ സിജി തോമസ്സ് നന്ദിയും രേഖപ്പെടുത്തി, മോൻസി ബാബു, ബിജോയ് പ്രഭാകർ, ഷാജി
ജോർജ് എനാത്ത്, സജി മത്തായി, സിജു ആറൻമുള, റോബിൻ ജോർജ്, അനിയൻ കുഞ്ഞ്, സ്റ്റാൻലിൻ, വർഗ്ഗീസ് ചെറിയാൻ, റെജി ചെറിയാൻ, അനീഷ് വാഴവിളയിൽ, ബിനു മാമൻ, ബിജുവർഗ്ഗീസ്, ബിജു രാജു, റോയ് മാത്യു , നിഥിൻ റാന്നി, വനിതാ
വിംഗ് നേതാക്കളായ ഷീജ നടരാജൻ, നിഷ സിജു, സൂര്യ രഞ്ചൻ എന്നിവർ നേതൃത്വം നൽകി.
Published: 17 May 2026, 10:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented