മനാമ: ഇന്ത്യയുടെ യശസ്സും അഭിമാനവും ലോകമെമ്പാടും ഉയർത്തിയ നേതാവായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് ബഹ്റൈൻ ഒഐസിസി. ഇന്ദിരാ ഗാന്ധിയുടെ 43-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

To advertise here,

ചേരിചേരാ നയവുമായി രാജ്യം മുന്നോട്ടുപോയപ്പോഴും ഇന്ത്യയുടെ അഭിമാനം ഒരു രാജ്യത്തിനും മുന്നിൽ അടിയറവയ്ക്കാതെ ധീരമായി നയിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ച അമേരിക്കയെപ്പോലും വെല്ലുവിളിക്കാൻ തയ്യാറായ ധീരയായ പോരാളിയായിരുന്നു അവർ.

ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, ലോകനേതാക്കളുമായി ഭരണാധികാരികൾക്കുള്ള ബന്ധത്തിന്റെ പേരിൽ വിവിധ രാജ്യങ്ങൾ നടത്തുന്ന അക്രമങ്ങൾക്കും അനീതികൾക്കും പിന്തുണ നൽകേണ്ടിവരുന്ന സാഹചര്യമാണെന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.

ഗൾഫ് മേഖലയിലും റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലും മധ്യസ്ഥശ്രമങ്ങൾ നടത്താൻ ഇന്ത്യക്ക് സാധിക്കാതെ പോകുന്നത് ചേരിചേരാ നയവുമായി മുന്നോട്ടുപോകാൻ കഴിയാത്തതുകൊണ്ടാണെന്നും നേതാക്കൾ പറഞ്ഞു.

ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.

ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക്‌തോട്, ട്രഷറർ ലത്തീഫ് ആയംചേരി, ഒഐസിസി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ജൻ കച്ചേരി, റംഷാദ് അയിലക്കാട്, അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, മനോജ് മാത്യു, ബിജുബാൽ സി.കെ., ജോൺസൺ ടി. തോമസ്, റോയ് മാത്യു, ബ്രയിറ്റ് രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.