
മനാമ : കാരുണ്യവും, സ്‌നേഹവും കൊണ്ട് മലയാളം കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഏറ്റവും ഉചിതമായ സ്മാരകം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബഹ്റൈൻ ഒഐസിസി. ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ചു ബഹ്റൈൻ കേരളീയ സമാജത്തിൽ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടതാണ് ഇക്കാര്യം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി മെട്രോ റെയിൽ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം അടക്കം നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉമ്മൻചാണ്ടി പാവപെട്ട ആളുകളെ കരുതുവാൻ വേണ്ടി ആരംഭിച്ച കാരുണ്യ പദ്ധതിയും, ജനസമ്പർക്ക പരിപാടിയും, അടക്കം നിരവധി പദ്ധതികളുടെ ഉപ ജ്ഞാതാവ് എന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ എക്കാലവും ഉണ്ടാവും എങ്കിലും ലോകത്തിന് മുൻപിൽ അദ്ദേഹത്തിന് ഏറ്റവും മികച്ച സ്മാരകം ഉണ്ടാക്കുക എന്നത് കേരള ഗവൺമെന്റിന്റെ ഉത്തരവാദിത്വം ആണ്. അതിന് ഏറ്റവും ഉചിതം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകുക എന്നതായിരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വ.ി രാധാകൃഷ്ണപിള്ള അഭിപ്രായപെട്ടു.
അൻപത്തിമൂന്ന് വർഷക്കാലം ഒരേ മണ്ഡലത്തിൽ ജനപ്രതിനിധി ആകുക എന്ന അപൂർവ ബഹുമതിക്ക് അർഹനായ ഉമ്മൻചാണ്ടി ഒരിക്കലും സ്ഥാനമാനങ്ങൾക്ക് വേണ്ടി വില പേശൽ നടത്താത്ത നേതാവും, ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനം പോലും വേണ്ട എന്ന നിലപാട് എടുത്ത നേതാവായിരുന്നുവെന്നും നേതാക്കൾ അഭിപ്രായപെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, സാമൂഹ്യപ്രവർത്തകർ ആയ ഡോ. ബാബു രാമചന്ദ്രൻ, ജയിംസ് ജോൺ, എബ്രഹാം ജോൺ, പി കെ രാജു, സജിത്ത്, കൃഷ്ണകുമാർ, ഈ വി. രാജീവൻ, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഷമീം കെ സി, ജേക്കബ് തേക്ക്‌തോട്, വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസിം തൊടിയൂർ,വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, അലക്‌സ് മഠത്തിൽ, ശോഭ സജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ സ്വാഗതവും, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കമ്മറ്റി കൺവീനർ റംഷാദ് അയിലക്കാട് അനുസ്മരണ സമ്മേളനം നിയന്ത്രിച്ചു. പങ്കെടുത്ത എല്ലാവരും പുഷ്പാർച്ചന നടത്തി.
Content Highlights: Speaking at a remembrance event for Oommen Chandy's third death anniversary in Manama, leaders of Bahrain OICC and BKS urged the Kerala Government to honor the late Chief Minister's visionary legacy by naming the Vizhinjam International Seaport after him.
Published: 20 Jul 2026, 11:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented