മനാമ: പ്രമുഖ വ്യാവസായിക സമുദ്രസേവന കേന്ദ്രമായ അറബ് ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയർ യാർഡ് കമ്പനി (അസ്രി) അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ (ADIPEC) പങ്കെടുത്തു. ഊർജമേഖലയിലെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായാണ് ഈ പരിപാടി കണക്കാക്കപ്പെടുന്നത്.
അസ്രിയുടെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച കമ്പനിയുടെ സി.ഇ.ഒ. ഡോ. അഹമ്മദ് അൽ അബ്രി പറഞ്ഞു: “മേഖലാതല ഊർജരംഗത്ത് അശ്രിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപ്രധാനമായ വേദിയാണ് ആഡിപെക്. കമ്പനിയുടെ ദീർഘകാല വൈദഗ്ധ്യവും സാങ്കേതിക-പ്രവർത്തനപരമായ പ്രത്യേക കഴിവുകളും ഇവിടെ പ്രദർശിപ്പിക്കാൻ സാധിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഊർജമേഖലയുടെ ആവശ്യങ്ങൾക്കനുസൃതമായ സമഗ്ര സമുദ്രസേവന പരിഹാരങ്ങൾ നൽകാനും ആഗോള ഊർജപരിവർത്തനത്തെ പിന്തുണയ്ക്കാനും ഈ കഴിവുകൾ സഹായിക്കുന്നു.”
അസ്രിയുടെ കൊമേഴ്സ്യൽ അഫയേഴ്സ് ആൻഡ് പോസ്റ്റ്-സെയിൽസ് മാനേജർ വയൽ മിർസ പറഞ്ഞു: “ഈ പരിപാടിയുടെ ഭാഗമാകുന്നതിലൂടെ പങ്കാളികളുമായുള്ള സഹകരണം വിപുലീകരിക്കാനും ഊർജമേഖലയിലെ പ്രധാന പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സാധിക്കുന്നു. ബിസിനസ് വളർച്ചയ്ക്കും സേവന വൈവിധ്യവൽക്കരണത്തിനുമുള്ള അവസരങ്ങൾ കണ്ടെത്തുന്നതിലൂടെ പുതിയ തന്ത്രപ്രധാന പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനും ഇതിലൂടെ കഴിയും.”
Content Highlights: ASRY took part in ADIPEC to showcase its marine-service expertise, strengthen industry relationships and explore opportunities for strategic partnerships.
Published: 04 Nov 2026, 11:11 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented